അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ സ്ഥാപിച്ച ഏഴ് ഹൈമാസ്റ്റ് ലൈ റ്റുകള്‍ കൂടി പ്രകാശിച്ചു തുടങ്ങി. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ‘നക്ഷത്ര സഞ്ചാ രം’ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുണ്ടക്കുന്ന് റേഷന്‍ കട ജംഗ്ഷന്‍, പിലാ ച്ചോല പള്ളിപടി, പൊന്‍പാറ, അണ്ടിക്കുണ്ട് ഇമ്പിച്ചിപടി, ചിരട്ടക്കുളം, യത്തീംഖാന, തടി യംപറമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളാണ് മിഴി തുറന്നത്. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ.പി ബുഷറ അധ്യക്ഷയായി. വിവിധ കേന്ദ്രങ്ങളിലായി ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഠത്തൊടി അലി, എ.ലൈല ഷാജഹാന്‍, പി.പി സജ്‌ന സത്താര്‍, ബഷീര്‍ പടുകുണ്ടില്‍, എം.ജിഷ, കെ.ടി ഹംസപ്പ, ടി.കെ ഷംസുദ്ധീന്‍, കരീം പടുകുണ്ടില്‍, ടി.പി മന്‍സൂര്‍, സമദ് പുളിക്കല്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, പി.സുല്‍ഫീക്കര്‍ അലി, സലാം പടുകുണ്ടില്‍, ടി.പി അബ്ദുല്‍ ഖാദര്‍, സി.മുഹമ്മദാലി, മഠത്തൊടി അബൂബക്കര്‍, ഹംസ ഹാജി പടുകുണ്ടില്‍, ബാപ്പു തൂവ്വശ്ശേരി, അലി വെള്ളേങ്ങര, കാരാടന്‍ അബ്ദു ഹാജി, സി.പി അബുട്ടി, റഷീദ് ചതുരാ ല, നൗഷാദ് പുത്തന്‍ക്കോട്ടില്‍, ടി.കെ ഷാജി, പി.കെ ഷറഫുദ്ധീന്‍, പി.അബ്ദുല്‍ ലയിസ്, കെ.പി സമദ് മാസ്റ്റര്‍, നിജാസ് ഒതുക്കുംപുറത്ത്, മൂസ പുലയക്കളത്തില്‍, അയ്യപ്പന്‍ കുറൂപ്പാടത്ത്, എം.പത്മജന്‍, കെ.സത്യബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!