പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അര്‍ഹത ഉള്ള എല്ലാ പ്രഫഷണ ല്‍ വിഭാഗങ്ങള്‍ക്കും കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, പണിമുടക്ക് അവകാശം സംരക്ഷിക്കുക, കേന്ദ്രസ ര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചെറുക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദലുകള്‍ക്ക് കരുത്തു പകരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പാലക്കാട് അഞ്ചുവിളക്കിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന ധര്‍ണ സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.കെജിഒഎഫ് സംസ്ഥാന സെക്രട്ടറി പി.വിജയകുമാര്‍ മുഖ്യപ്രഭാ ഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജോയിന്റ് കൗണ്‍ സില്‍ ജില്ലാ സെക്രട്ടറി പിഡി അനില്‍കുമാര്‍, എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് സതീ ഷ് മോന്‍, വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെആര്‍ മോഹന്‍ദാസ്, സംഘടനാ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.മുകുന്ദകുമാര്‍, ജെ ബിന്ദു, ഡോ.ജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഇ.എസ് ശാന്തമണി, എ.എല്‍ ഗൗതം, ടി യു സജിത്ത് കുമാര്‍, ഡോ.മേരി ജൂലിയറ്റ്, വിനോദ്കുമാര്‍, ഡോ.വത്സലകുമാരി, മീനുജ, അശ്വിന്‍, ഡോ.ജോജു ഡേവിസ്, പിഎം റെഷിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!