മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി നഗരസഭയുടെ നേ തൃത്വത്തില്‍ ജി-ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനുമായി സഹകരിച്ച് തൊഴില്‍മേള സം ഘടിപ്പിക്കുന്നതായി നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. മെയ് 27ന് രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൊഴില്‍മേള നടക്കുക. എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ മുപ്പതിലധികം കമ്പനികള്‍ പങ്കെടുക്കും. പ്ലസ്ടു,ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ യോഗ്യതയുള്ള 20 മുതല്‍ 45 വരെ പ്രായമുള്ള ഉദ്യോഗാര്‍ഥി കള്‍ക്ക് നാല് അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മീഡിയ, ഐ.ടി, എഡ്യൂക്കേഷന്‍, ഇന്‍ഷൂറന്‍സ്, അക്കൗണ്ടിംഗ്, ബ്ലില്ലിംഗ്, സെയില്‍സ് ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങീ 1500ഓളം തൊഴില്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. നഗരസഭയ്ക്ക് പുറത്ത് ജില്ലയിലെവിടെയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മേളയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നഗരസഭയില്‍ നേരിട്ട് ഹാജരായി നിര്‍ദിഷ്ട ഫോറം പൂരിപ്പിച്ച് നല്‍കി രജിസ്റ്റര്‍ ചെയ്യാം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്.
മേളയില്‍ പങ്കെടുക്കുന്ന ഉദ്യാഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുടെ അഞ്ച് പകര്‍പ്പ് വീതവും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍ പ്പുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7025135798, 892131 2613, 9188955230, 9037004900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.വാര്‍ത്താ സമ്മേളനത്തി ല്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, മാസിത സത്താര്‍, ഹംസ കുറുവണ്ണ, ജി ടെക് മാര്‍ ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ്, മണ്ണാര്‍ക്കാട് സെന്റര്‍ ഡയറക്ടര്‍ വി.ധന്യ, പാലക്കാട് ഏരിയ മാനേജര്‍ മെബിന്‍ ഫിലിപ്പ് തുടങ്ങിയവരും പങ്കെടുത്തു.