മണ്ണാര്‍ക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) 2.0 മേരി ലൈഫ് മേരാ സ്വച്ഛ് ഷഹര്‍ പദ്ധതി വിഭാവനം ചെയ്ത ആര്‍ആര്‍ആര്‍ (റെഡ്യൂസ്,റീയൂസ്,റീസൈക്കിള്‍) സെന്റര്‍ മണ്ണാര്‍ക്കാ ട് നഗരസഭയിലും തുടങ്ങി.വലിച്ചെറിയല്‍ മുക്ത നഗരം സൃഷ്ടിക്കുകയാണ് പദ്ധതി ല ക്ഷ്യം.വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിലവില്‍ ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ബാഗുകള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കും.ഇവ നഗരസഭയിലെ അര്‍ഹരായ ഗുണഭോക്താക്ക ള്‍ക്ക് നല്‍കി മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പുനരുപയോഗ സാധ്യത വര്‍ ധിപ്പിക്കുകയും ചെയ്യും.സമ്പൂര്‍ണ ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്ക് പൊതു റോഡുകളും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കി മികവാര്‍ന്ന നഗരം സൃഷ്ടിക്കാനും നഗരസഭ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ ആരംഭിച്ച ആര്‍ആര്‍ആര്‍ സെന്റര്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസി ത സത്താര്‍, ഹംസ കുറുവണ്ണ, സെക്രട്ടറി പി.ബി.കൃഷ്ണകുമാരി, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ.വത്സന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന പുനുരുപയോഗ സാധ്യതയുള്ള സാധനങ്ങള്‍ ആര്‍ആര്‍ആര്‍ സെന്ററിലേക്ക് നല്‍കി അര്‍ഹര്‍ക്ക് എത്തിച്ച് നല്‍കാന്‍ പൊതുജനം സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.