മണ്ണാര്‍ക്കാട്: ഗ്രാന്‍ഡ് ബെര്‍ജര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 4 നറുക്കെടുപ്പിലെ മണ്ണാര്‍ക്കാട്ടെ വിജയികള്‍ക്കുള്ള സമ്മാനദാനം മെയ് 23ന് ചലച്ചിത്രതാരം അന്ന രാജന്‍ നിര്‍വ്വഹിക്കുമെന്ന് ബില്‍ഡേഴ്‌സ് വേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ കുറുവണ്ണ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൈജി ഫ്യൂച്ചറിന് എതിര്‍വശത്തുള്ള ബില്‍ഡേഴ്‌സ് വേള്‍ഡില്‍ വെച്ചാണ് സമ്മാനദാനം നടക്കുക. പാലക്കാട് ജില്ലയില്‍ ഏറ്റ വും കൂടുതല്‍ വില്‍പ്പന നടത്തിയ രണ്ട് സ്ഥാപനങ്ങളിലാണ് സെലിബ്രിറ്റി സന്ദര്‍ശനം ബെര്‍ജര്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിലൊന്നാണ് മണ്ണാര്‍ക്കാട്ടെ ബില്‍ഡേഴ്‌ സ് വേള്‍ഡ്. ഏറ്റവും കുടുതല്‍ പര്‍ച്ചേസ് നടത്തിയ ഉപഭോക്താക്കള്‍, പെയിന്റര്‍മാര്‍, നറുക്കെടുപ്പ് വിജയികള്‍ എന്നിവര്‍ക്കാണ് ചലച്ചിത്രതാരം അന്ന രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുക.ഗ്രാന്‍ഡ് ബെര്‍ജര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൗണ്ടറില്‍ നിന്നും 2000 രൂപയുടെ ബര്‍ജര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരിലെ ഭാഗ്യശാലികള്‍ക്കായി 4.5 കോടിയു ടെ സമ്മാനങ്ങളാണ് ബെര്‍ജര്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!