മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.മെയ് 20 എന്നാ യിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആര്‍ ചേംബറില്‍ വിദ്യാ ഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.മാര്‍ച്ച് 9ന് ആരംഭിച്ച എസ്.എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 29നാണ് അവസാനിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈ വറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി.ഇതില്‍ 2,13.801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖല യില്‍ 1,421 സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2960 പരീക്ഷ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്.ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലുമായി 289 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.19314 പേര്‍ പെണ്‍കുട്ടികളും 19925 പേര്‍ ആണ്‍കുട്ടികളുമാണ്.ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ല കളായ മണ്ണാര്‍ക്കാട് – 9078, ഒറ്റപ്പാലം – 12298, പാലക്കാട് – 17863 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കൊടു വായൂര്‍ ഗവ.ഹൈസ്‌കൂളിലാണ്. 776 കുട്ടികളാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്.ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയത് യാക്കര ഗവ ഹൈസ്‌കൂള്‍ – ഒറ്റപ്പാലം ഗവ. ഡഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ്. ആറ് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്.
സ്വകാര്യ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് പള്ളിപ്പു റം പരുതൂര്‍ ഹൈസ്‌കൂളിലും 876, ഏറ്റവും കുറവ് കുട്ടികള്‍ ഒറ്റപ്പാലം എം.എം.എന്‍ .എസ്.എസ്.ഇ ഹൈസ്‌കൂളിലുമായിരുന്നുഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ പരീക്ഷ എഴുതിയത്.ഉത്തര ക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയുള്ള തിയതികളിലായി പൂര്‍ത്തീകരിച്ചു.മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ അഞ്ച് മുതല്‍ പരീക്ഷ ഭവനില്‍ ആരംഭിച്ചിരുന്നു.