പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമാ യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം കോട്ടമൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തു കഴിഞ്ഞ ദിവസം മാത്രം നാല്‍പ്പതിനാ യിരത്തിലധികം പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ശേഷിക്കുന്ന ഭൂര ഹിതര്‍ക്കുകൂടി പട്ടയങ്ങള്‍ ലഭ്യമാക്കി.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് പാലക്കാടാണ്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.
ലാന്റ് ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനും ഭൂമി ലഭ്യ മാക്കുന്നതിനുമുള്ള പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് കഴിഞ്ഞു.സേവനങ്ങള്‍ സ്മാര്‍ട്ടാക്കി സിവില്‍ സര്‍വീസിനെ കൂടുതല്‍ ജനോന്മുഖമാക്കി മാറ്റിത്തീര്‍ക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി മാറുന്നത്. സാങ്കേതികവിദ്യാ മേഖലയില്‍ ലോകത്തുണ്ടാകു ന്ന വളര്‍ച്ചയ്ക്കനുസരിച്ച് സമസ്ത മേഖലകളിലും വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പൊതുമേഖലയെയും സര്‍ക്കാര്‍ സേവനങ്ങളെയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യ ത്തോടുകൂടിയാണ് ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെ ടുത്താന്‍ പോര്‍ട്ടലിലൂടെ കഴിയും. പോര്‍ട്ടലിനു പുറമെ എം-സേവനം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചു കഴിഞ്ഞു. ആപ്പിലൂടെ എഴുന്നൂറോളം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. വൈകാതെ തന്നെ കൂടുതല്‍ സേവനങ്ങളെ ഇവയുടെ രണ്ടിന്റെയും ഭാഗമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച നൂറാം സ്മാര്‍ട്ട് വില്ലേജ് ഓഫീസായ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസ് പൂര്‍ത്തീകരണ പ്രഖ്യാപനവും ശിലാ ഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അഗളി മേലേ ഊരിലെ നഞ്ചി മണി വേലന്‍, നഞ്ചി മണികണ്ഠന്‍, പുത്തൂരിലെ കക്കി പെരിയകാളി, തരൂര്‍-1 ലെ പഴനിമല എന്നിവര്‍ക്ക് വനാവകാശ രേഖയും മൂകയും ബധിരയുമായ പുതുശ്ശേരി എടപ്പറമ്പിലെ രതി, ഒഴലപതി വില്ലേജിലെ ട്രാന്‍സ്ജന്‍ഡര്‍ ചെമ്പകം, സതീഷ് എന്നിവര്‍ക്ക് പട്ടയവും മുഖ്യമന്ത്രി കൈമാറി.റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം.എല്‍.എമാരായ എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.