മണ്ണാര്‍ക്കാട്:സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ഡി.വൈ.എഫ്‌ഐ ബ്ലോക്ക് കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. സി.റിയാസുദ്ധീന്‍,സി.പി.എം. ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ എന്നിവരുടെ സാ ന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തിലെത്തിയത്.ബുധനാഴ്ച രാത്രി ഒമ്പതര യോടെയായിരുന്നു സംഭവം.25 അംഗങ്ങളില്‍ 23 പേര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനിഫിനെ പുറത്താക്കുകയും റഷീദിനെ തരംതാഴ്ത്തുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഏകപക്ഷീ യമായി നടപടിയെടുത്തെന്ന് ആരോപിച്ച് ഒരു വിഭാഗം യോഗം ബഹിഷ്‌കരിച്ച് പുറ ത്തിറങ്ങി.ഇതിനിടെ പുറത്ത് നിന്നിരുന്ന ഒരു സംഘം യോഗം ബഹിഷ്‌കരിച്ചിറങ്ങി യവരെ കയ്യേറ്റം ചെയ്തുവെന്നാണ് പറയപ്പെടുന്നത്.ഇതോടെ പാര്‍ട്ടി ഒഫിസിന് മുന്നില്‍ ഇരുചേരിയായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.