തൃശൂര്‍: തിരുവില്ല്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു.പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോ ക് കുമാറിന്റേയും സൗമ്യയുടേയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടി ത്തെറിച്ചത്.കുട്ടി തല്‍ക്ഷണം മരിച്ചു.തിരുവില്ല്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ മൂന്നാ ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.പഴയന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി യ ശേഷം മേല്‍നടപടികള്‍ സ്വീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!