അലനല്ലൂര്‍:എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയും അശാസ്ത്രീയതയും ഉണ്ടെ ന്നാരോപിച്ച് എടത്തനാട്ടുകരയില്‍ യുഡിഎഫ് പ്രതിഷേധം.കോട്ടപ്പള്ള ടൗണില്‍ എഐ ക്യാമറ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.മുതിര്‍ന്ന നേതാ വ് എം പി എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടി കെ ഷംസുദ്ദീന് അധ്യക്ഷനായി.പി ഷാനവാസ് മാസ്റ്റര്‍,തേവരുണ്ണി,അഹമ്മദ് സുബൈര്‍,കരിംപടുകുണ്ടില്,ടി പി മന്‍സൂര്‍ മാസ്റ്റര്‍,പി അക്ബറലി,ശ്രീനിവാസന്,നാസര്‍ കാപ്പുങ്ങല്‍,അലി മഠത്തൊടി,പി അബ്ദു സലാം,ഒങ്ങല്ലൂര്‍ ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
