ശ്രീകൃഷ്ണപുരം :മഴയെത്തും മുന്‍പേ എന്ന പേരില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ നടത്തി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. നാല് സ്്ക്വഡുകളായി ശ്രീകൃഷ്ണ പുരം ഗവ ആശുപത്രി ജങ്്ഷന്‍ മുതല്‍ കരിമ്പുഴ പാലം വരെയാണ് ജനകീയ ശുചീകര ണം നടത്തിയത്. പൊതുനിരത്തുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് പ്രവര്‍ ത്തനം. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, അങ്ക ണവാടി ജീവനക്കാര്‍, വിവിധ മേഖലയിലെ തൊഴിലാളികള്‍, വ്യാപാരികള്‍എന്നിവര്‍ യജ്ഞത്തില്‍ പങ്കാളികളായി. വാര്‍ഡ് തലത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനം രണ്ടാഴ്ച മുന്‍പ് ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ ശുചിത്വ ഭവനം, ഹരിത സ്ഥാപനം എന്നിവ കണ്ടെത്തി ആദരിക്കുമെന്ന് ശ്രീകൃഷ്ണപുരം ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അറിയിച്ചു. ശുചീകരണത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് മാലിന്യ പരിപാലനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കൃത്യമായ ഇടവേളകളില്‍ വാര്‍ഡ് തല സമിതിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി ഇടപെടലുകള്‍ ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കും. ഗ്രാമസഭ കളില്‍ ഇവ സംബന്ധിച്ച ബോധവല്‍ക്കരണവും തുടര്‍ നടപടികളും വിശദീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും ഹരിത പ്രോട്ടോക്കാള്‍ പാലിക്കു ന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിന്റെ തുടര്‍ച്ചയായി ഭവന സന്ദര്‍ശനം, വ്യാപാര കേന്ദ്രങ്ങ ളിലെ പരിശോധനകള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ജനകീയ സഹകരണത്തോടെ നടപ്പിലാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ശ്രീകൃഷ്ണപുരം ഗവ ആശുപത്രി ജങ്ഷന്‍ പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. ഹരിദാസന്‍, എം. സുമതി, കെ. ഗിരിജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് രാമദാസ്, വി.വി ഷിജു എന്നിവര്‍ പങ്കെടുത്തു.