കോട്ടോപ്പാടം :പ്ലസ് ടുവിന് ശേഷമുള്ള തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതിനായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഫോറസ്ട്രി കോളേജുള്‍ പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്) വാര്‍ഷി ക യോഗം അധികൃതരോടാവശ്യപ്പെട്ടു.സര്‍ക്കാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാ പനങ്ങളില്ലാത്തതിനാല്‍ പ്ലസ്ടുവിന് ശേഷം ഡിഗ്രി,മറ്റു പ്രൊഫഷണല്‍,തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്നതിന് കോട്ടോപ്പാടം പഞ്ചായത്തിലും അയല്‍പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്.പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാ ഗം വിദ്യാര്‍ത്ഥികളെയും സാമൂഹ്യ,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നേരിടുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെയും ഉപരിപഠന സൗകര്യങ്ങളുടെ അപര്യാപ്തത ദോഷകരമായി ബാധിക്കുന്നുണ്ട്.ഉന്നത വിദ്യാഭ്യാസം നേടുന്നതിന് താലൂ ക്കില്‍ തിരുവഴാംകുന്ന് ഏവിയന്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റ് കോളേജ് ഒഴികെ സര്‍ക്കാര്‍ മേഖലയില്‍ മറ്റ് കോളേജുകളോ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ നിലവിലില്ലാത്തതിനാല്‍ ദൂരെദിക്കുകളിലുള്ള സ്ഥാപനങ്ങളെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്.
ഫോറസ്ട്രി കോളേജ് അനുവദിക്കുകയാണെങ്കില്‍ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗ കര്യങ്ങളും ഒരുക്കുന്നതിനനുയോജ്യമായ ഏക്കര്‍ കണക്കിന് ഭൂമി കോട്ടോപ്പാടം പഞ്ചാ യത്തിലെ വിവിധ വാര്‍ഡുകളിലായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുണ്ട്.അര്‍ബന്‍ ഫോറസ്ട്രി,നഴ്സറി മാനേജ്മെന്റ്,അഗ്രോ ഫോറസ്ട്രി, ട്രൈബല്‍ ലൈവ്ലിഹുഡ് എന്‍ ഹാന്‍സ്മെന്റ്, ഫോറസ്റ്റ് എന്റര്‍പ്രണര്‍ഷിപ്പ്, ക്ലൈമറ്റ് സ്മാര്‍ട്ട് ഫോറസ്ട്രി തുടങ്ങിയ നൂ തന കോഴ്‌സുകളോടെയുള്ള ഫോറസ്ട്രി കോളേജ് വനവല്‍ക്കരണ വിദ്യാഭ്യാസം പ്രോ ത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സംരംഭകരെ സൃ ഷ്ടിക്കുന്നതിനും നവീന കാര്‍ഷിക, വനവല്‍ക്കരണ മാതൃകകള്‍ പരിചയപ്പെടുത്തുന്ന തിനും ഉപകാരപ്രദമാകും. പോളിടെക്‌നിക് ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ്,ബി.എഡ് കോളേജ്,ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ,പാരാമെഡിക്കല്‍,നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയും സര്‍ക്കാര്‍ മേഖലയില്‍ അനുവദിക്കുന്നത് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗേറ്റ്‌സ് ആസ്ഥാന മന്ദിരത്തിന്റെയും റഫറന്‍സ് ലൈബ്രറിയുടെയും നിര്‍മാണം ജൂണി ല്‍ പൂര്‍ത്തീകരിക്കാനും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ പി.എസ്.സി കോ ച്ചിങ് ക്ലാസ് റൂം,ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ്,പ്രതിഭാ സംഗമം, കരിയര്‍ ആന്റ് എഡ്യൂക്കേ ഷണല്‍ ഗൈഡന്‍സ് പ്രോഗ്രാം,ക്ലാപ് സമ്മര്‍ ക്യാമ്പ്,സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീലനം,പ്ലസ് വണ്‍,ബിരുദ ഏകജാലക പ്രവേശന ഹെല്‍പ് ഡെസ്‌ക്,പാലിയേറ്റീവ് കെയര്‍,ലഹരി വിരുദ്ധ കാമ്പയിന്‍, പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ്, ട്രാഫിക് സുരക്ഷാ ബോധവല്‍ക്കരണം, സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായി ഹെല്‍പ് ലൈന്‍ എന്നീ പരിപാടികള്‍ ഈ വര്‍ഷം നടപ്പാക്കാനും തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ വാര്‍ഷിക യോഗവും ഇഫ്ത്താര്‍ മീറ്റും ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനാ യി.എം.മുഹമ്മദലി മിഷ്‌കാത്തി റമദാന്‍ ചിന്തകള്‍ അവതരിപ്പിച്ചു.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമപഞ്ചായത്തംഗം കെ. ടി.അബ്ദുള്ള,കെ.എ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്,റഷീദ് കല്ലടി,കെ. മൊയ്തുട്ടി,സലീം നാലകത്ത്,ഇ.റഷീദ്, സിദ്ദീഖ് പാറോക്കോട് എ.കെ.കുഞ്ഞയമു,കെ.എ.ഹുസ്‌നി മുബാറക്,ഒ.മുഹമ്മദലി ,എന്‍. ഒ.സലീം, ബഷീര്‍ അമ്പാഴക്കോട്, ഒ.നാസര്‍,പി.ഷമീം,എം.മുത്തലിബ് തുടങ്ങിയവര്‍ സംസാരിച്ചു.