തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകള്‍ കണ്ണ് തുറന്നെങ്കിലും ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങ ള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം.ഇന്ന് മുതല്‍ മെയ് 19 വരെ ക ണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മെയ് 19 വരെ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്ക് എന്താണ് ശിക്ഷയെന്ന് വാഹന ഉടമകളെ ഇക്കാ ലയളവില്‍ നോട്ടീസിലൂടെ അറിയിക്കും.മെയ് 20 മുതല്‍ പിഴ ഈടാക്കും.കേരളത്തിലെ റഡോുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുന:ക്രമീകരി ക്കുമെന്നും മന്ത്രി അറിയിച്ചു.ബോധവല്‍ക്കരണത്തിന് ആവശ്യമായ സമയം നല്‍കണ മെന്ന അഭ്യര്‍ത്ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചത്.ഒരു വര്‍ഷം 40000 അപകടങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.നാലായിരത്തിലധികം പേര്‍ അപകടങ്ങളില്‍ മരിക്കുന്നു.ഇതില്‍ 58 ശതമാനവും ഇരുചക്രവാഹനങ്ങളില്‍ ്‌യാത്ര ചെയ്യുന്നവരാണ്.25 ശതമാനം കാല്‍നടയാത്രക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മ രണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇ്ല്ലാത്തതി നാലാണ്.സര്‍ക്കാര്‍ ഗതാഗത മേഖലയില്‍ പുതിയ ഒരു ചട്ടവും കൊണ്ട് വന്നിട്ടില്ല.നിലവി ലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്.നിയമം പാലിക്കുന്നവര്‍ എഐ ക്യാമറയെ പേടിക്കേണ്ട.എ ഐ ക്യാമറ വരുന്നതോടെ വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കും.ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!