മണ്ണാര്‍ക്കാട്: വേനല്‍ ചൂട് നേരിടാന്‍ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷന്‍ പ്ലാനിന് ദേശീയ തലത്തില്‍ പ്രശംസ. ഡല്‍ഹി ആസ്ഥാനമായിട്ടു ള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സി.പി.ആര്‍) രാജ്യത്തെ 37 ഹീറ്റ് ആക്ഷന്‍ പ്ലാ നുകളില്‍ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്‌കോര്‍ നേടിയത്. വേനല്‍ ചൂടിലു ണ്ടാകുന്ന വര്‍ധനവ്, അപകട സാധ്യത, ചൂട് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ തിരിച്ച റിയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്നിവ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്ക പ്പെട്ടു.

വേനല്‍ ചൂട് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ച് ഹ്രസ്വ- ദീര്‍ഘകാ ല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാ ര്‍ പോലെയുള്ള പുതിയ കാലത്തെ വള്‍നറബിള്‍ ഗ്രൂപ്പുകളെ കണ്ടെത്താന്‍ കേരളത്തി ലെ ആക്ഷന്‍ പ്ലാന്‍ മാത്രമാണ് ശ്രമിച്ചതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.ഒരു മികച്ച ആക്ഷന്‍ പ്ലാനിനാവശ്യമായ സൂചികകളായി പഠനം കണക്കാക്കിയ മേഖലകളെയെ ല്ലാം കേരളത്തിലെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ അഡ്രെസ്സ് ചെയ്തിട്ടുണ്ട്.

2020 ലാണ് ‘കേരള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ’ എന്ന പേരില്‍ കേരളത്തിന്റെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്.ചൂട് കൂടി വരുന്ന സാഹചര്യം ദീര്‍ഘവീക്ഷണത്തോടെ കണ്ടുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അ തോറിറ്റി സ്വീകരിച്ച നടപടികള്‍ക്കും ഹീറ്റ് ആക്ഷന്‍ പ്ലാനിന് പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാവരു ടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!