കല്ലടിക്കോട്: പട്ടാപ്പകല്‍ മൂന്നേക്കര്‍ മീന്‍വല്ലത്ത് യുവാവിനെ കാട്ടാന ആക്രമിച്ചു. പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യു(39)വിന് ഗുരുതരമായി പരിക്കേറ്റു.തലയ്ക്കും ശരീരത്തുമാണ് പരിക്കേറ്റത്.ഇയാളെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപ ത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

വനാതിര്‍ത്തി സമീപത്തുള്ള സഞ്ജുവിന്റെ വീട്ടുവളപ്പില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്.തലയ്ക്കും വാരിയെല്ലിനുമാണ് പരിക്കേറ്റത്.വീടിനോട് ചേര്‍ന്ന റബര്‍ ഷീറ്റടിക്കുന്ന മെഷീനും ഒരു മരവും ആന തകര്‍ത്തു.നാട്ടുകാര്‍ ഓടിക്കൂടിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്.ആന കാട് കയറി.പാലക്കയം ഫോറസ്റ്റ് സ്‌റ്റേ ഷനില്‍ നിന്നും വനപാലകരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മൂന്നേക്കര്‍ മീന്‍വല്ലം പ്രദേശത്ത് കാട്ടാനശല്ല്യം രൂക്ഷമാണ്.നിരവധി പേരുടെ കൃഷി ഇതിനകം കാട്ടാന നശിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസവുമെത്തിയ കാട്ടാന മീന്‍വല്ലം സ്വ ദേശിയുടെ വാഴ,കവുങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്.അതേ സമയംസാധാരണഗതിയില്‍ രാത്രികാലങ്ങളിലെത്തിയാണ് ആനകൃഷി നാശം വരുത്തുന്നത്.പട്ടാപ്പകലുണ്ടായ ആന യുടെ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.ആനയെ നിരീക്ഷിച്ച ശേ ഷം ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് പാലക്കയം ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മനോജ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!