ഷോളയൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി,ഹൈസ്‌കൂള്‍ വിദ്യാ ര്‍ത്ഥികള്‍ക്കായി അട്ടപ്പാടിയില്‍ തമിഴ് വായാനോത്സവം സംഘടിപ്പിച്ചു.യുപി വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം എ നിത്യ,രണ്ടാം സ്ഥാനം ഇ രിതന്യ,മൂന്നാം സ്ഥാനം എം ശ്രീവിദ്യ, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ് കലൈശെല്‍വി,രണ്ടാം സ്ഥാനം എസ് പുവിഷ,മൂന്നാം സ്ഥാനം മീനാക്ഷി എന്നിവര്‍ നേടി. മട്ടത്തുകാട് ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്ന വായാനോത്സവംസംസ്ഥാന ലൈബ്രറി കൗണ്‍സിലര്‍ അം ഗം എം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എസ് മതിവണന്‍ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ എസ് ജയന്‍,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ് എസ് കാളിസ്വാമി എന്നിവര്‍ സംസാരിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കേശവന്‍ സ്വാഗതം പറഞ്ഞു.