അലനല്ലൂര്‍ : പഞ്ചായത്തിലെ ചളവ,ഉപ്പുകുളം,മുണ്ടക്കുന്ന്,കുഞ്ഞുകുളം വാര്‍ഡുകളിലെ വന്യജീവി ശല്ല്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത വനംവകുപ്പ് മന്ത്രി എകെ ശശീ ന്ദ്രന് നിവേദനം നല്‍കി.കാലങ്ങളായി വന്യമൃഗ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളാ ണ്.ആനയും കാട്ടുപന്നിയുമൊക്കെ കൃഷി നശിപ്പിക്കുന്നതോടൊപ്പം പുലി വളര്‍ത്തു മൃഗങ്ങളെ പിടികൂടുകയും ചെയ്യാറുണ്ട്.ഈ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കണമെന്നും സ്ഥിരം സംവിധാനമാകും വിധത്തില്‍ ജൈവ വേലി,സൗരോര്‍ജ്ജ വേലി എന്നിവ നിര്‍മിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും നിവേദനത്തി ല്‍ ആവശ്യപ്പെട്ടു.ഉപ്പുകുളം-മുണ്ടക്കുളം റോഡ്,പൊന്‍പാറ-ചോലമണ്ണ് റോഡ്,താണി ക്കുന്ന് – കരുവരട്ട റോഡ് എന്നിവയുടെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടി.പ്രദേശവാസി കള്‍ക്ക് പട്ടയം ലഭിക്കുന്നതിന് അതിവേഗ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെ ട്ടു.15 ദിവസത്തിനകം വിഷയം അന്വേഷിച്ച് നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍ കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.വാര്‍ഡ് മെമ്പര്‍മാരായ നൈസി ബെ ന്നി,ബഷീര്‍ പടുകുണ്ടില്‍,സജ്‌ന സത്താര്‍,എം ജിഷ എന്നിവരും നിവേദക സംഘത്തി ലുണ്ടായിരുന്നു.