കോട്ടോപ്പാടം: ചേര്‍ച്ചയുള്ള ഒ പോസിറ്റീവ് വൃക്കയ്ക്ക് വേണ്ടി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുകയാണ് കച്ചേരിപ്പറമ്പ് ഒറ്റകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ്.നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി വഴി സ്വരൂപിച്ച തു ക കയ്യിലുണ്ടെങ്കിലും വൃക്ക ലഭ്യമാകാത്തതാണ് അസീസിനെയും കുടുംബത്തേയും വേട്ടയാടുന്ന വേദന.

പറക്കമുറ്റാത്ത ആറ് പെണ്‍കുട്ടികളുടെ പിതാവാണ് നാല്‍പ്പതു കാരനായ അസീസ്. ഭാര്യയുടെയും മക്കളുടെയും ഈ ഭൂമുഖത്തെ പ്രത്യാശകളുടെ അത്താണി കൂടിയാണ് നിസ്വനായ ഈ മനുഷ്യന്‍.കൂലിപ്പണിക്ക് പോയി അല്ലലറിയിക്കാതെ കുടുംബത്തെ പോറ്റിയ അസീസിന് നാല് വര്‍ഷം തൊലിപ്പുറത്ത് അലര്‍ജി പോലൊരു രോഗമു ണ്ടായി.ഡോക്ടറെ കണ്ട് രണ്ട് വര്‍ഷത്തോളം മരുന്ന് കഴിച്ചിട്ടും ഭേദമായില്ല.ഇതേ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശനു സരണം പരിശോധന നടത്തിയപ്പോഴാണ് വൃക്ക രോഗം നിര്‍ണ്ണയിക്കപ്പെട്ടത്.ഇരു വൃക്ക കളും തകരാറിലായതോടെ ജോലിക്ക് പോകാനും നിവൃത്തിയില്ലാതെയായി. കുടുംബ ത്തിന്റെ നിസ്സഹായവസ്ഥ കണ്ട് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സസഹായ കമ്മിറ്റി രൂപീക രിച്ചു.അസീസിന്റെ ചികി ത്സയക്കായി ധനസമാഹരണം നടത്തി.സുമനസ്സുകളുടെ കനിവില്‍ ചികിത്സയ്ക്കും മറ്റുമായി സഹായമെത്തി.35 ലക്ഷത്തോളം രൂപ സമാഹ രിച്ചതായി ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ദീന്‍ താളിയില്‍ പറയുന്നു.

അസീസിന്റെ വൃക്ക മാറ്റി വെയ്ക്കുകയാണ് വേണ്ടത്.എന്നാല്‍ ഒരു വര്‍ഷത്തോള മായുള്ള അന്വേഷണത്തിലും ചേര്‍ച്ചയുള്ള വൃക്ക കണ്ടെത്താനായിട്ടില്ല.നാല് തവണ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഡയാലിസിസും മരുന്നുമായി ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തി പോരുകയാണ്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചയി ല്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്നുണ്ട്.ഒരു വര്‍ഷത്തിനിടെ ചികിത്സ യ്ക്കും പരിശോധനക്കും മറ്റുമെല്ലമായി സഹായം ലഭിച്ച തുകയില്‍ നിന്നും ഇതിനകം 18 ലക്ഷത്തോളം രൂപ ചെലവായതായി അസീസ് പറയുന്നു.

അസീസിന്റെ മൂത്തമകള്‍ പത്തിലും,രണ്ടാത്തെ കുട്ടി ഏഴിലും മൂന്നാമത്തേത് അഞ്ചി ലും നാലാമത്തേയാള്‍ മൂന്നിലും അഞ്ചാമത്തെയാള്‍ ഒന്നിലുമാണ് പഠിക്കുന്നത്.ഏറ്റവും ഇളയകുട്ടിയ്ക്ക് രണ്ടര വയസ്സായി.ഭര്‍ത്താവിനേയും കുഞ്ഞിനേയും നോക്കേണ്ടതിനാ ല്‍ ഭാര്യയ്ക്ക് ജോലിക്ക് പോകാനും നിവൃത്തിയില്ല.സുമനസ്സുകളുടെ കനിവിലാണ് ജീ വിതം തള്ളിനീക്കുന്നത്.മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തോഷമായ ഒരു ജീവിതമാണ് അസീസിന്റെ വലിയ സ്വപ്‌നം.ഇത് സഫലമാകാന്‍,ആരോഗ്യ ജീവിതത്തിലേക്ക് അസീ സ് തിരിച്ച് നടക്കാന്‍ ഒ പോസിറ്റീവ് വൃക്ക വേണം.ദാനം ചെയ്യാന്‍ ദൈവദൂതരെ പോലെ യൊരാള്‍ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ മാത്രമാണ് അസീസിനും കുടുംബത്തിനും മുന്നിലുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!