അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 16 ഗൈ ഡുകളും 8 സ്കൗട്ടുകളുമടക്കം 24 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം രാജ്യ പുരസ്കാര്‍ അവാര് ഡിന് അര്‍ഹരായി.സ്കൂളിലെ സി. അല്‍ബ, കെ. അശ്വനി കൃഷ്ണ, കെ. അയന, പി. ബഹ്ഷ, പി. ദേവിക രാജേഷ്, പി. ഫര്‍ഹാ ഫെബിന്, കെ. വൈഷ്ണവി, ദില്‍ന എം നാസര്‍, വി. അന്‍ഷ, എസ്. ഗായത്രി, കെ. നിദ, എന്‍. റിഷ, ഒ. അഫ്നാന് അന്‍വര്‍, ഇ.കെ. നിദാ ഫെ ബിന്‍, സി. ഹിബ ഷെറിന് എന്നിവര്‍ക്കും സ്കൗട്ടുകളായ എം. റിനാഷ്, കെ. മനു കൃഷ്ണ, കെ.ടി. അല്‍ സബിന്‍, കെ. അഭിഷേക്, കെ. മഹഫൂസ്, പി.കെ. അബ്ദുസലാം, മുഹമ്മദ് ആഷിഫ്, മുഹമ്മദ് അഫ്നാന് എന്നിവര്‍ക്കുമാണ് രാജ്യ പുരസ്കാര്‍ ലഭിച്ചത്. വിദ്യാര് ത്ഥികളുടെ എല്ലാ മേഖലയിലുമുള്ള നൈപുണികള്‍ പരിശോധിക്കുന്നതിന് വാചിക പ രീക്ഷ, എഴുത്ത് പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവ വിജയിക്കുന്നവര്‍ക്കാണ് രാജ്യ പുരസ്കാര്‍ അവാര്‍ഡ് നല്‍കുന്നത്.സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്കും ഉപരിപഠനത്തിനുള്ള പരിഗണനയും അവാര്‍ഡ് നേടിയ വി ദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.കെ.ടി.സിദ്ദീഖ്, സി.ബഷീര്‍ എന്നിവര്‍ സ്കൗട്ട് മാസ്റ്ററും വി. പി.നൗഷിദ ഗൈഡ് ക്യാപ്റ്റനും ആയ സംഘമാണ് സ്കൂളില്‍ സ്കൗട്ട്സ് ആന്റ് ഗൈ ഡ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
