പാലക്കാട്: ഇടുക്കി ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ നാശമുണ്ടാക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടിയ ശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് വിടാനുള്ള നീ ക്കം ഉപേക്ഷിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിരവധി ജനവാസ മേഖലകളുള്ള പറ മ്പിക്കുളത്ത് ആനശല്ല്യമുണ്ട്.ആക്രമണകാരിയായ അരികൊമ്പനെ ഈ പ്രദേശത്ത് തുറന്ന് വിട്ടാല്‍ ജനങ്ങളുടെ ജീവനും സൈ്വര്യജീവിതത്തിനും ഭീഷണിയാകും.മുമ്പും വയനാട്ടില്‍ നിന്നും പിടികൂടിയ കടുവയെ പറമ്പിക്കുളത്ത് തുറന്ന് വിടാനുള്ള നീക്കം വനംവകുപ്പ് നടത്തിയിരുന്നു.നിലവില്‍ വിവിധയിനം വന്യജീവി ആക്രമണത്തില്‍ വലയുന്ന ജില്ലയിലെ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് അധികാരികള്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രദശവാസികളെ ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കിഫ നേതൃത്വം നല്‍കാനും തീരുമാനി ച്ചു.ഈ വിഷയത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രനിധികള്‍ മൗനം വെടിഞ്ഞ് ഈ തീരുമാനം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം അധികാരകേന്ദ്രങ്ങളില്‍ ചെലുത്തണമെന്നും കിഫ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യ ക്ഷനായി.എം അബ്ബാസ്, സോണി പി ജോര്‍ജ്, ഡോ.സിബി സക്കറിയാസ്, അഡ്വ. ബോ ബി,രമേശ് ചേവക്കുളം,ജോമി മാളിയേക്കല്‍,അലക്‌സ് കൂട്ടിയാനി എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!