മണ്ണാര്‍ക്കാട്: സ്‌കൂള്‍ വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരാന്‍ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകള്‍ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകള്‍ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു.മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചര്‍ച്ച ചെയ്യുന്ന ‘മനുഷ്യന്‍ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയ പ്പെടുത്തുന്ന ‘ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉള്‍പ്പെടുത്തിയ ‘വീ ദ പീപ്പിള്‍’, കായിക മത്സരങ്ങളും പരിശീലന രീതിക ളും ഉള്‍പ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിര്‍മ്മാണം മുതല്‍ വിപ ണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന എങ്ങനെ’, വാനനിരീക്ഷണ ശാസ്ത്രം പരിചയപ്പെടുത്തുന്ന ‘അരികെ ആകാശം’, രൂപ കല്പനകളിലെ മാതൃകകള്‍ ചര്‍ച്ച ചെയ്യുന്ന ‘യെസ്, ഡിസൈന്‍ മാറ്റേഴ്സ്’, വലിയ ശാസ്ത്ര സമസ്യകളെ ലളിതമായി വിശ ദീകരിക്കുന്ന ‘അറിവിന്റെ ലോകം’ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയവയാണ്.

ഇതിനു പുറമേ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ പരിശീലി പ്പിക്കുന്ന ‘കണ്‍വേഴ്സിംഗ്ലി യുവേഴ്സ്’, പ്രശസ്ത വ്യക്തികളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന ‘ഇന്‍ കോണ്‍വര്‍സേഷന്‍’ റോഡുസുരക്ഷാ അവബോധ പരിപാടി ‘ഗ്രീന്‍ സിഗ്നല്‍’, നമ്മു ടെ അഭിമാന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ‘പ്രൈഡ് ഓഫ് കേരള’, മലയാള ഭാഷാ പഠനം കുട്ടികളില്‍ താല്പര്യം ഉണ്ടാക്കുന്നതിനുള്ള ‘അക്ഷരമുറ്റം’, പ്രകൃതിയും ജൈവവൈവിധ്യവും ചര്‍ച്ച ചെയ്യുന്ന ‘ജീവന്റെ തുടിപ്പ്’, ശാസ്ത്രവാര്‍ത്തകള്‍ ഉള്‍ പ്പെടുത്തിയ ‘സയന്‍സ് വീക്ക്’, കഥകളിലൂടെയും കവിതകളിലൂടെയും പ്രൈമറി കുട്ടി കള്‍ക്കായുള്ള ഇംഗ്ലീഷ് പഠനസഹായി ‘ഇ-ക്യൂബ് സ്റ്റോറീസ്’, ചെറിയ ചെറിയ കാര്യങ്ങ ളിലൂടെ വലിയ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന ‘മഞ്ചാടി’, കാരിക്കേച്ചര്‍ പഠനസഹായി ‘വരൂ വരയ്ക്കൂ’, നമ്മുടെ ചുറ്റുമുള്ള ശാസ്ത്ര രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘അതെന്താ ഇങ്ങനെ’ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ഏപ്രില്‍ മൂന്നു മുതല്‍ ആണ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!