അഗളി: അട്ടപ്പാടിയില്‍ വ്യാപാരിയേയും സഹായിയേയും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.അഗളി,കണ്ടിയൂര്‍ പുത്തന്‍പുരക്കല്‍ മാത്യു (71),ചെര്‍പ്പുളശ്ശേരി നിരപ്പറ മ്പില്‍ തട്ടാരുതൊടി രാജു (60) എന്നിവരാണ് മരിച്ചത്.പുതൂര്‍ താഴേ മഞ്ചിക്കണ്ടിയിലാണ് സംഭവം.വെള്ളത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു ഇഞ്ച് പൈപ്പിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് നിഗമനം.മഞ്ചിക്കണ്ടിയില്‍ പല ചരക്ക് കട നടത്തുന്നയാളാണ് മാത്യു. ഒരു മാസത്തോളമായി രാജു കടയില്‍ സഹായി യായി ജോലി ചെയ്ത് വരികയാണ്.കഴിഞ്ഞ രാത്രി പത്ത് മണി കഴിഞ്ഞാണ് സംഭവം നടന്നതെന്ന് കരുതുന്നു.രാവിലെ മാത്യു കട തുറക്കാത്തത് കണ്ട് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ഇരുവരേയും അടുത്തടുത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത് .അഗളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.