മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ ക്കാരും കെഎസ്ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതികള്‍ വഴി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അനുവദിച്ചത് 33.72 കോടി രൂപ. സ്റ്റാര്‍ ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ടായി 28.29 കോടി രൂപയും വിപുലീകരണ ത്തിനുള്ള സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്ഐഡി സി നല്‍കിയത്. 134 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെയും തുക അനുവദിച്ചിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതും വന്‍ തോതില്‍ വാണിജ്യവത്ക്കരി ക്കാന്‍ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അവയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെ ബ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ഇ-കോമേഴ്‌സ്, എഞ്ചിനീയറിങ്, ആയുര്‍ വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആര്‍, ബ യോടെക്നോളജി, ഡിഫന്‍സ് ടെക്നോളജി തുടങ്ങിയവ ഉള്‍പ്പെടുന്ന നിരവധി ടെ ക്നിക്കല്‍ മേഖലകള്‍ക്കാണ് സഹായം. പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നല്‍കും. ഈ വായ്പ ഒരു വര്‍ഷത്തേക്കുള്ള സോ ഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. റിസ ര്‍വ് ബാങ്ക് സമയാസമയങ്ങളില്‍ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാന മാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്‌ഐഡിസി ഇതുവരെ 5.43 കോ ടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 11 സ്റ്റാര്‍ട്ട പ്പുകള്‍ക്കു തുക അനുവദിച്ചു. സീഡ് സ്റ്റേജ് വിജയകരമായി പൂര്‍ത്തിയാക്കുകയും തങ്ങ ളുടെ നൂതന ഉല്‍പ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ക്ക് അവരുടെ സംരംഭത്തിന്റെ വളര്‍ച്ച ഘട്ടത്തില്‍ അവയുടെ പ്രവര്‍ത്തന മേഖല വിപു ലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കില്‍ വായ്പയായി നല്‍കു ന്നതാണ് ‘സ്‌കെയില്‍ അപ്പ്’പദ്ധതി. പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌ഐഡിസി ലോണ്‍ നല്‍കുന്നത്.

കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന ലോണ്‍ തിരികെ അടയ്ക്കാന്‍ മൂന്ന് വര്‍ഷം വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേര്‍ഡ് കമ്പനിയായിരിക്കണം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങള്‍ക്കു പിന്തുണ നല്‍കാനാണ് കെഎസ്‌ഐഡി സി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ കെഎസ്‌ഐഡിസിയുടെ www.ksidc.org ല്‍ ലഭിക്കും. ഫോണ്‍: 0484 2323010.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!