അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പുനരാരംഭിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഒ.പിക്ക് ആവശ്യമായ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായതോടെയാണ് ഒ.പി തുടങ്ങിയത്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.
അലനല്ലൂര്‍ പഞ്ചായത്തിന് പുറമെ അരക്കുപറമ്പ്, പള്ളിക്കുന്ന്, പുത്തൂര്‍, തിരുവി ഴാംകുന്ന്, ഭീമനാട്, വെട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എടത്തനാട്ടുകര ഉള്‍പ്പടെയുള്ള മലയോര പ്രദേശങ്ങളില്‍ നിന്നുമുള്ള സാധാരണക്കാരായ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നതാണ് ഈ സര്‍ക്കാര്‍ ആശുപത്രി.ഇവിടെ കിടത്തി ചികിത്സയും വൈകുന്നേരങ്ങളില്‍ ഒപിയും ഏര്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.കോവിഡ് കാലത്ത് 2021ല്‍ സായാഹ്ന ഒ.പി ആരംഭിച്ചിരുന്നുവെങ്കിലും പിന്നീടിത് നിലയ്ക്കുകയായിരുന്നു.രണ്ട് വര്‍ഷത്തിന് ശേഷം ആശുപത്രിയില്‍ വൈ കുന്നേരങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്‌റ സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍, മഠത്തൊടി അലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍, വി.അബ്ദുല്‍ സലീം, പി.ഷാനവാസ്, പടുവില്‍ കുഞ്ഞുമുഹമ്മദ്, പഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, എം.കെ ബക്കര്‍, ബഷീര്‍ പടുകുണ്ടില്‍, പി.പിസജ്‌ന സത്താര്‍, പി.എം മധു, റഷീദ് ആലായന്‍, പൊതുപ്രവര്‍ത്തകരായ കെ.വേണുഗോപാല്‍, ടോമി തോമസ്, കെ.രവികുമാര്‍, കാസിം ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത് കുമാരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.റാബിയ നന്ദിയും പറഞ്ഞു.