മണ്ണാര്‍ക്കാട്: കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം തെറ്റി വാഹനം മറിഞ്ഞ് പരി ക്കേറ്റ ടാപ്പിംഗ് തൊഴിലാളി പറമ്പുള്ളിയില കൊല്ലിയില്‍ ജോയിയെ എന്‍സിപി നേ താക്കള്‍ സന്ദര്‍ശിച്ചു.എന്‍സിപി നിയോജക മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത്,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് പി സി ഹൈദരാലി,എന്‍ എസ് സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ,മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് എന്നിവരാണ് സന്ദര്‍ശിച്ചത്.പരിക്കേറ്റ ജോയിക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ടാപ്പിംഗിനായി പോകുമ്പോള്‍ പറമ്പുള്ളി-കൂനി വരമ്പ് റോഡില്‍ വെച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയും സ്‌കൂട്ടറില്‍ തട്ടി അപകടമുണ്ടായതും.തലനാരിഴയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും ജോയ് രക്ഷപ്പെട്ടത്.കാട്ടുപന്ന ആക്രമിക്കാനെത്തിയതും ജോയി നിലവിളിക്കുകയും ഇത് കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ കാട്ടുപന്നി ഓടി മറയുകയുമാ യിരുന്നു.കാലിനും കൈക്കുമാണ് ജോയിക്ക് സാരമായി പരിക്കേറ്റത്.ഇതോടെ ജോലിക്ക് പോകാന്‍ നിവൃത്തിയില്ലാത്ത നിലയിലാണ്.പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണെ ന്നാണ് പരാതി.ഇത് പരിഹരിക്കാന്‍ നഗരസഭയോടും ഗ്രാമ പഞ്ചായത്തിനോടും ആവ ശ്യപ്പെട്ടതായി എന്‍സിപി നേതാക്കള്‍ അറിയിച്ചു.