അലനല്ലൂര്‍: വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലമൊരുക്കി അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി തണ്ണീര്‍പ്പന്തല്‍ തുടങ്ങി.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് നടപടി.
സംഘം ഓഫീസിന് സമീപം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ വാര്‍ഡ് മെമ്പര്‍ പി മുസ്തഫ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് റംഷീക് മാമ്പറ്റ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് എം പി സുഗതന്‍,ഡയറക്ടര്‍മാരായ അരവിന്ദാക്ഷന്‍, വി അജിത് കുമാ ര്‍,അഡ്വ മനോജ്,ബാബു മൈക്രോടെക്,നളിനി,സിന്ധു,സൗമ്യ തുടങ്ങിയവര്‍ സം ബന്ധിച്ചു.സെക്രട്ടറി ഒ വി ബിനേഷ് സ്വാഗതം പറഞ്ഞു.