പാലക്കാട്: കേരള വനിതാ കമ്മിഷന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. 4 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയ ച്ചു. 2 പരാതികളില്‍ കൗണ്‍സലിങ് നല്കാന് തീരുമാനിച്ചു.സിറ്റിങ്ങില്‍ കമ്മിഷന് അംഗം വി.ആര്. മഹിളാമണി, ഡയറക്ടര്‍ പി.ബി. രാജീവ് എന്നിവര്‍ പരാതികള്‍ കേട്ടു.