മണ്ണാര്‍ക്കാട്: ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2000 കുളങ്ങള്‍ നിര്‍മിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. ആദ്യ ഘട്ടത്തില്‍ 1000 കുളങ്ങളുടെ പൂര്‍ത്തീകരണവും ഉദ്ഘാടനവും ലോകജല ദിനമായ 22ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് തിരുവനന്തപുരം വാമനപുരം പഞ്ചായത്തില്‍ സംസ്ഥാ നതല ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ നിയോജക മണ്ഡലങ്ങളില്‍ എം.എല്‍.എ-മാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തില്‍ പ്രസി ഡന്റിന്റെ നേതൃത്വത്തിലും പരിപാടി നടക്കും.55668 പ്രവൃത്തികളില്‍ ഈ വര്‍ഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളങ്ങള്‍, തടയണകള്‍, മഴക്കുഴികള്‍, മഴ വെള്ള റീചാര്‍ജ് സംവിധാനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!