പാലക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ എട്ടാമത് ശാഖ പാലക്കാട് കല്‍ മണ്ഡപത്ത് പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി രൂപം കൊണ്ട അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ചുരുങ്ങിയ കാലം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചു പറ്റി ഇന്ന് എട്ടോളം ബ്രാഞ്ചുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.ലളിതവും സുതാര്യവുമായ വിവിധ സ്‌കീമുകളിലുള്ള ഗോ ള്‍ഡ് ലോണുകള്‍,ബിസിനസ് ലോണുകള്‍,പ്രോപ്പര്‍ട്ടി ലോണുകള്‍ തുടങ്ങിയവയും ആകര്‍ഷകമായ ലാഭ വിഹിതത്തോടെയുള്ള നിക്ഷേപ പദ്ധതികളുമാണ് യുജിഎസി ന്റെ പ്രത്യേകത.
കല്‍മണ്ഡപം ജംഗ്ഷനില്‍ മൈതാനം റോഡില്‍ പ്രൈം കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാ രംഭിച്ച പുതിയ ശാഖ ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് സ്വാഗതം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ എഫ് ബി ബഷീര്‍ വിശിഷ്ടാതിഥിയായിരുന്നു. ഉദ്ഘാടനത്തനോടനുബന്ധിച്ച് നറുക്കെടുപ്പിലൂ ടെ ലക്കി കൂപ്പണ്‍ വിജയികളായ പത്ത് പേര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കി.
കിസാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍,കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം ജവഹര്‍ രാജ്,പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ സെയ്ത് വീരാന്‍, മല ബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍,കെവിവിഇഎസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് എം എസ് സിറാജ്,ഓയിസ്‌ക വുമണ്‍സ് ചാപ്റ്റര്‍ പാലക്കാട് പ്രസിഡന്റ് പ്രിയ വെങ്കിടേഷ് തുടങ്ങിയവര്‍ സംസാരിച്ചു.യുജിഎസ് ഗ്രൂപ്പ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ ശ്യാംകുമാര്‍,ബിഡിഎം ശാസ്താപ്രസാദ്,ഒ പി എംഷബീര്‍ അലി,പാലക്കാട് ബ്രാഞ്ച് ഹെഡ് സി എ ഹരിപ്രസാദ്,ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് ഇന്‍ചാര്‍ജ്എന്‍ പി അഫ്‌സല്‍,യുജിഎസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.