കോട്ടോപ്പാടം:കാട്ടാന ഈറന്‍പന തള്ളിയിട്ടതിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ തക ര്‍ന്നത് വൈദ്യുതി തടസത്തിനിടയാക്കി.കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.വേങ്ങ-കണ്ടമം ഗലം റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.വനഭാഗത്ത് നിന്ന ഈറന്‍പനയാണ് കാട്ടാന തള്ളിയിട്ടത്.ഇത് വൈദ്യുതി തൂണില്‍ പതിക്കുകയും ഏഴ് തൂണുകള്‍ തകരുകയും ചെയ്തു.വിവരമറിഞ്ഞെത്തിയ പുറ്റാനിക്കാട് വനം ക്യാമ്പ് ഷെഡ്ഡിലേയും തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെയും ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ പന മുറിച്ച് മാറ്റി.കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറ്റാനിക്കാട്,കണ്ടമംഗലം ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചത് ജനങ്ങളെ പ്രയാ സത്തിലാക്കി.പരീക്ഷാ സമയത്ത് അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി തടസ്സം വിദ്യാര്‍ത്ഥികളേയും വലച്ചു.വെള്ളിയാഴ്ച രാവിലെയോടെ കെഎസ്ഇബി ജീവനക്കാ രെത്തി വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. കുമരം പുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏഴോളം ജീവനക്കാരാണ് വൈദ്യുതി തൂണുകള്‍ മാറ്റുന്നതടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടത്.വൈകീട്ടോടെ വൈദ്യുതി പുന:സ്ഥാ പിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി.വൈദ്യുതി തൂണുകള്‍ തകര്‍ന്നതിലൂടെ കെഎസ്ഇ ബിക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.