പാലക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ എട്ടാമത് ശാഖ പാല ക്കാട് കല്‍മണ്ഡപം പ്രൈം കോംപ്ലക്‌സില്‍ മാര്‍ച്ച് 18ന് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാ രംഭിക്കുന്നതായി യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു.
വായ്പകളിലെ വൈവിധ്യങ്ങളാണ് യുജിഎസ് ഗോള്‍ഡ് ലോണിനെ ധനകാര്യമേഖലയി ല്‍ വേറിട്ട് നിര്‍ത്തുന്നത്.കൂടുതല്‍ വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്നതിലൂടെ ഇടപാടുകാരനും സമാശ്വാസമാകുന്ന പദ്ധതികളുണ്ട്.സമൃദ്ധി ലോണ്‍,ജനമിത്ര ലോണ്‍ ,ഹൈപോതിക്കേറ്റ് ലോണ്‍,കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ,സൗഭാഗ്യ ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ നീളുന്നു വായ്പകള്‍.ബിസിനസുകാര്‍ക്ക് രണ്ട് പവന്‍ സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് സമൃദ്ധി വായ്പാ പദ്ധതി.ദിവസതവണകളായി തിരിച്ചടക്കാം.ഒരു ഗ്രാം സ്വര്‍ണ്ണത്തിന് സ്ത്രീകള്‍ക്ക് 4500 രൂപ വരെ വായ്പ നല്‍കുന്ന താണ് ജനമിത്ര ലോണ്‍.ആഴ്ചതവണകളായി തിരിച്ചടക്കാം.കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ലോണ്‍ ലഭ്യമാവുക.
നാല് ശതമാനം നിരക്കിലാണ് കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ ലഭ്യമാവുക.12 ശതമാനം പലിശ നിരക്കില്‍ ഗ്രാമിന് 4200 രൂപ വരെ വായ്പ് നല്‍കുന്നതാണ് സൗഭാഗ്യ ഗോള്‍ഡ് ലോണ്‍.സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനവും ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമു കള്‍ക്ക് ആറ് ശതമാനവും പലിശ ലഭിക്കും.സ്വര്‍ണ്ണ വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കുന്ന ഭീമ പദ്ധതി,ഏഴ് ശതമാനം പലിശ നിരക്കില്‍ കിസ്സാന്‍ ഗോള്‍ഡ് ലോണ്‍ എന്നിവയുമുണ്ട്. ഗൃഹോപകരണങ്ങള്‍,ഗാഡ്ജറ്റുകള്‍,മൊബൈല്‍ എന്നിവ വാങ്ങുന്നതി നായി നല്‍കുന്നതാണ് ഹൈ പോതിക്കേറ്റ് ലോണ്‍.ആയിരം രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്.മറ്റ് ബാങ്കുകളില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് യുജി എസ് ഗോള്‍ഡ് ലോണിലേക്ക് മിതമായ പലിശ നിരക്കില്‍ പണയം വെക്കാനും സഹാ യിക്കും.ലളിതവും സുതാര്യവുമാണ് വായ്പകളിലെ നടപടിക്രമ ങ്ങളെന്ന് യുജിഎസ് മാനേജര്‍ അജിത് പാലാട്ട് പറഞ്ഞു.
പാലക്കാട് ശാഖയുടെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് ഷാഫി പറമ്പില്‍ എംഎല്‍എ നിര്‍വ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍,കല്‍മണ്ഡപം വാര്‍ഡ് കൗണ്‍സിലര്‍ എഫ് ബി ബഷീര്‍,ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണ കുമാര്‍,കിസാന്‍ സഭ ജില്ലാ സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി,സിപിഎം ലോക്കല്‍ സെക്രട്ടറി വി മനോജ്,സിപിഐ മണ്ഡലം സെക്രട്ടറി മുരളി കെ താരേക്കാട്, കോണ്‍ഗ്ര സ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി എം ജവഹര്‍ രാജ്,മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സെയ്ദ് വീരാന്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍,എന്‍എസ്എസ് പാലക്കാട് പ്രസിഡന്റ് അഡ്വ കെ കെ മേനോന്‍,കേരള മുന്നോക്ക ക്ഷേമ കോര്‍പ്പറേ ഷന്‍ ഡയറക്ടര്‍ കരിമ്പുഴ രാമന്‍,എസ്എന്‍ഡിപി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് കെ ആര്‍ ഗോപിനാഥ്,കെവിവിഇഎസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എം എസ് സിറാജ്,യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ പ്രസിഡന്റ് ജോബി വി ചുങ്കത്ത്,ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി മേജര്‍ കേശവദാസ്,ഒയിസ്‌ക വുമണ്‍സ് പാലക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് പ്രിയ വെങ്കിടേഷ് തുടങ്ങിയവര്‍ സംസാരിക്കും.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് സ്വാഗതവും ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ ശ്യാംകുമാര്‍, ബി ഡിഎം ശാസ്ത പ്രസാദ്,ഒപിഎം ഷബീര്‍ അലി എന്നിവര്‍ നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ യുജിഎസ് ഗ്രൂപ്പ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ ശ്യാംകുമാര്‍ ,ബിഡിഎം ശാസ്തപ്രസാദ്,ഒ പി എം ഷബീര്‍ അലി തുടങ്ങിയവരും പങ്കെടുത്തു.