വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട് സ്വദേശി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.കോട്ടോപ്പാടം ചിറ്റാടി മേലുവീട്ടില്‍ സേതുമാധവന്റെ മകന്‍ ശരത്ത് (28),ലോറി ഡ്രൈവര്‍ കുണ്ടൂര്‍,ആലമട്ടം,ചൂലക്കല്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (55),ചാലക്കുടി വടക്കുംഞ്ചേരി വീട്ടില്‍ ജോര്‍ ജ്ജിന്റെ മകന്‍ അരുണ്‍ (28) എന്നിവരാണ് മരിച്ചത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രീതയുടെ ഏകമകനാണ് മരിച്ച ശരത്. ഇന്ന് രാവിലെ ഏഴരയോടെയാ യി രുന്നു അപകടം.തമിഴ്‌നാട്ടില്‍ നിന്നും സവാള ലഡുമായി വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ലോറിയുടെ ക്യാബിനില്‍ മൂവ രും കുടുങ്ങി.നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.ഇതേ സ്ഥലത്ത് ഈ മാസം സംഭവിച്ച നാലാമത്തെ അപകടമാണിത്.നേരത്തെ രണ്ട് ലോറി കളും ഒരു റോഡ് റോളറും അപകടത്തില്‍പ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!