മണ്ണാര്‍ക്കാട്: ജനങ്ങളുടെ അവകാശത്തെ മൊത്തം കവര്‍ന്നെടുത്ത് അന്തിമവിധി യെഴുത്ത് നടത്താനുള്ള ജഡ്ജിയായി നിയമസഭാ സ്പീക്കര്‍ മാറരുതെന്ന് യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.പാലക്കാട് മത്സരിക്കണോ വേണ്ട യോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്.പാര്‍ട്ടി തീരുമാനിച്ച് മുന്നണി സ്ഥാനാര്‍ ത്ഥിയായാല്‍ ജയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടി യുടെ ധൈര്യം പാലക്കാട്ടെ ജനങ്ങളാണ്. പദവികളെല്ലാം നല്‍കുന്നത് ജനങ്ങളാണെന്ന ഓര്‍മ്മയിലാണ് പൊതു പ്രവര്‍ത്തനം നടത്തുന്നത്.അതെല്ലാം മറന്നൊരു പ്രവര്‍ത്തനമു ണ്ടാകില്ല.പാലക്കാട്ടെ ജനവിധി ജനങ്ങളുടെ വിധിയാണ്.സ്പീക്കര്‍ സ്വന്തം ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുക.അക്കാര്യത്തില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടു കയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ തീട്ടൂരത്തിന് മുന്നില്‍ സ്പീക്കര്‍ തീര്‍ത്തും ദുര്‍ബ്ബലനാകുന്നു.പാര്‍ട്ടി ഓഫീസിലെ സെക്രട്ടറിയുടെ പദവി പോലെയാണ് പിണറായി വിജയന്‍ സ്പീക്കറേയും കാണുന്നത്.പിണറായി വിജയന്‍ പറയുന്ന കാര്യങ്ങളെല്ലാം നട പ്പിലാക്കുന്ന ആള്‍ മാത്രമാണ് സ്പീക്കര്‍.ഒരു തരത്തിലുമുള്ള എതിര്‍ശബ്ദം പാടില്ലെന്ന മോഡി മോഡല്‍ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും എംഎല്‍എ പറഞ്ഞു.