കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം
മണ്ണാര്‍ക്കാട്: കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി മണ്ണാര്‍ക്കാട് നഗരസഭയുടെ 2023-24 വര്‍ഷത്തേക്കുള്ള ബജറ്റ്.ആകെ 2,74,85,969 രൂപ മുന്‍നീക്കിയിരുപ്പും 82,01,75,492 രൂപ തന്‍വര്‍ഷത്തെ വരവും ഉള്‍പ്പെടെ ആകെ 84,76,61,461 രൂപയുടെ ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ പ്രസീത അവതരിപ്പിച്ചത്.
പവര്‍ഗ്രിഡ് സോളാര്‍ ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനം, അമ്മയുംകുഞ്ഞും പദ്ധതിയിന്‍ കീഴില്‍ നവജാത ശിശുക്കള്‍ക്ക് സ്നേഹസമ്മാനം, തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യസംസ്‌കരണം, വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ യൂണിറ്റുകള്‍, എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷനും ജലസംരക്ഷണവും ലക്ഷ്യമാക്കിയും സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും കെട്ടിടങ്ങള്‍, പുതിയ മോര്‍ച്ചറി/ക്രിമറ്റോറിയം കെട്ടിടങ്ങള്‍, കുന്തിപ്പുഴയില്‍ ചെക്ക്ഡാം, ലൈബ്രറിയോ ടുകൂടിയ സാംസ്‌കാരിക കേന്ദ്രം, ഹെല്‍ത്ത് വെല്‍നെസ്സ് സെന്ററുകള്‍, സ്പോര്‍ട്സ് പരിശീലനം തുടങ്ങി വിവിധ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ളലഭ്യതയും ജലസംരക്ഷണവും ലക്ഷ്യമിട്ട് 15.31 കോടിയും ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ് കെട്ടിട സമുച്ചയ നിര്‍മ്മാണത്തിന് 15 കോടിയും ആയുര്‍വേദചികിത്സാ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുന്ന ആധുനിക കെട്ടിടത്തിന്റെ നിര്‍മ്മാണമുള്‍പ്പെടെ ആരോഗ്യ മേഖലക്കായി 4.70 കോടിയും വകയിരുത്തിയിട്ടുള്ള തും മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.36 കോടിയും ക്രിമ റ്റോറിയം നിര്‍മ്മാണത്തിനായി 1.90 കോടിയും വിദ്യാഭ്യാസ-കലാസാംസ്‌കാരിക മേഖലയ്ക്കായി 2 കോടിയും ഭവനനിര്‍മ്മാണ പദ്ധതിക്കായി 1.70 കോടിയും മറ്റ് മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 41.3 കോടി രൂപയുമാണ് നീക്കിവെ ച്ചിട്ടുള്ളത്.
ബുധനാഴ്ച്ച ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ കെ ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, കൗണ്‍സിലര്‍മാരായ കെ മന്‍സൂര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, യുസഫ് ഹാജി, ഹയറുന്നിസ, സെക്രട്ടറി പിബി കൃഷ്ണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.