അലനല്ലൂര്‍ : മണ്ണാര്‍ക്കാട് അടയ്ക്ക ചന്ത അലനല്ലൂര്‍ ഹൈസ്കൂള്‍ പടിയില്‍ തുടങ്ങി. കര്‍ഷകര്‍, കച്ചവടക്കാര്‍, ഫാക്ടറികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയി ലാണ് അടയ്ക്ക ചന്തയുടെ പ്രവര്‍ത്തനം.നോര്‍ത്ത് ഇന്ത്യയിലെ അടയ്ക്ക വ്യവസായി സത്യ മംഗലാപുരം ചന്തയുടേയുംഅലനല്ലൂര് പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.അടയ്ക്ക ചന്തയുടെ ചെയര്മാന് ബഷീര്‍ കാട്ടുകുളം, ലഖ്നൗവിലെ വ്യവസായി ശര്‍മ, മജീദ് കരുവാരക്കുണ്ട്, ഡയറക്ടര്‍മാരായ ഇമ്മാനുവല്‍ എറണാകുളം, ഹംസക്കുട്ടി അലനല്ലൂര്‍, സി.കെ. ഉമ്മര്‍ പെരിന്തല്‍മണ്ണ, കെ.പി.എസ്. സെയ്ത്, സന്തോഷ് പാലക്കയം എന്നിവരും രാമചന്ദ്രന് കോങ്ങാട്, സലാം കോട്ടോപ്പാടം വ്യാപാരി വ്യവസായി നേതാക്കള്‍, വാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു.