അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷം ആര്‍ട്ടീവ് 2ഗ23 വര്‍ണ്ണാഭമായി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ആയിഷ ഒതുക്കും പുറത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.
പൂര്‍വ വിദ്യാര്‍ത്ഥി ഡോ.കെ.എസ്.അരുണ,സ്‌കൂളിലെ വാര്‍ത്താ പരിപാടി വിദ്യാലയ വാണിയുടെ വാര്‍ത്താ അവതാരകരായ ഹസ്‌ന ഷെറിന്‍, നഫ് ല, ഗോപിക, അസ്ഫ നസ്രി, ദില്‍ന, 28 വര്‍ഷമായി സ്‌കൂളിന്റെ പാചകത്തൊഴിലാളിയായി സേവനം അനുഷ്ഠിക്കു ന്ന ഉമൈബ കൂമഞ്ചേരി, പി. ഒന്നാം ക്ലാസിലെ മികച്ച കുട്ടികള്‍ക്കുള്ള ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് ജേതാക്കള്‍ അംന ഫാത്തിമ, അനുപമ, നാലാം ക്ലാസിലെ പി.എന്‍. സുകുമാരന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് ജേതാക്കള്‍ മുഹമ്മദ് ഫൈസാന്‍, അഷ്മില്‍, രണ്ട്, മൂന്ന് ക്ലാസിലെ മികച്ച വിദ്യാര്‍ഥികള്‍ റെന ഫാത്തിമ, ജ്യോതിക, ഷിയാ സാദിഖ്, ഹെന്‍സ ലിറ്റില്‍ ഫെസ്റ്റ് ജേതാക്കള്‍, കിഡ്‌സ് വിന്നര്‍ ടാലന്റ് പരീക്ഷയില്‍ 100% വിജയം നേടിയ കുട്ടികള്‍ എന്നിവര്‍ക്കും സമ്മാന ങ്ങളും ക്യാഷ് അവര്‍ഡും നല്‍കി അനുമോദിച്ചു.വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനിത, ഹസീന, ഷഹല, അബ്ദുല്‍ റഷീദ്, എല്‍.എസ്.എസ്. ജേതാവ് അന്‍ഷിയ എന്നി വരെ അനുമോദിച്ചു.
സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിന് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത 20 സെറ്റ് ജഴ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് വി. അബ്ദുള്ള മാസ്റ്റര്‍ സ്‌കൂള്‍ ലീഡര്‍ക്ക് കൈമാറി.മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ സമ്മാനദാ നം നടത്തി.മാനേജര്‍ പി. ജയശങ്കരന്‍, റുക്സാന, ഒ. ബിന്ദു, നിജാസ്. ഒ.പി, കെ. ബിന്ദു, പി. ഹംസ, പി. ജിതേഷ്, അബ്ദുള്ള മാസ്റ്റര്‍, ബി.ആര്‍.സി. ട്രെയ്‌നര്‍ ഷാജി. പി.എസ്, ചളവ ജി.യു.പി.എസ്. ഹെഡ്മാസ്റ്റര്‍ എന്‍. അബ്ബാസലി, പി. യൂസഫ് എന്നിവര്‍ സംസാരിച്ചു. വി ദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പിടിഎ അംഗങ്ങളും രക്ഷിതാക്കളും അണിനിരന്ന മെഗാതിരുവാതിരയും അരങ്ങേറി.കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ എട ത്തനാട്ടുകര ഗ്ലോബല്‍ ഐ കെയര്‍ സ്‌പോണ്‍സര്‍ ചെയ്തു.