മണ്ണാര്‍ക്കാട്: നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി നിര്‍ത്തിവച്ചിരിക്കുന്ന കൊപ്ര സംഭരണം ഏപ്രില്‍ മുതല്‍ പുനരാരംഭിക്കും. സംസ്ഥാനത്ത് നിന്നും 50000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാനുള്ള തീരുമാനമാണ് ആയിട്ടുള്ളത്. സംഭരണം വീണ്ടും ആരംഭിക്ക ണം എന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിന് 2022 നവംബറിലും കഴിഞ്ഞ മാസവും കത്തുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുതുക്കിയ നിരക്കായ 10860 രൂപയ്ക്കാണ് സംഭരണം നടത്തുക. മുന്‍ നിരക്ക് 10590 രൂപയായിരുന്നു. നിലവിലെ വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് താങ്ങുവില നിശ്ചയിച്ചത് എന്നതിനാല്‍ നാളികേര കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്കാണ് സംഭരണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നാഫെഡിന് (നാഷണ ല്‍ അഗ്രിക്കള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍) നല്‍കി.