അഗളി: ഷോളയൂര്‍ പഞ്ചായത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാ ക്കുന്ന ‘സേവാസ്’ പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം എല്ലാ ജില്ലയിലും ഒരു പഞ്ചായത്തിനെ തിരഞ്ഞെടുത്ത് പ്രത്യേക പിന്തുണ നല്‍കി വിദ്യാഭ്യാസ രംഗത്ത് സമ ഗ്രമായ വികസനം ഉറപ്പു വരുത്തുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് സേവാസ്.

ജില്ലയില്‍ ഷോളയൂര്‍ പഞ്ചായത്താണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായി അ ഞ്ച് വര്‍ഷം കൊണ്ട് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേ ശിക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളേയും ഏജന്‍സികളേയും സന്നദ്ധ സംഘ ടനകളെയും പൊതുസമൂഹത്തിന്റെയും ഏകോപനം സാധ്യമാകേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടി എന്ന നിലയിലുള്ള ആസൂത്രണ യോഗം ഷോളയൂര്‍ പഞ്ചായത്ത് ഓഡിറ്റോ റിയത്തില്‍ ചേര്‍ന്നു.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യമായ വിശദമായ ചര്‍ച്ചകള്‍ പത്ത് മേഖലകളിലായി നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.അഗളി ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു അധ്യക്ഷനായി.ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര യോഗത്തില്‍ സംബന്ധിച്ച് ആവശ്യമായ സഹകരണം ഉറപ്പ് നല്‍കി.ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സി. സുരേഷ് കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വി.പി. ഷാജുദ്ദീന്‍ എന്നിവര്‍ ആസൂത്രണ ശില്പശാലക്ക് നേതൃത്വം നല്‍കി.അഗളി ബി.ആര്‍.സി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്,ഷോളയൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ജിതേഷ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.രവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.സി. ഗാന്ധി, ഷാജു പെട്ടിക്കല്‍, ഷോളയൂര്‍ പഞ്ചായത്തംഗം ജി. രാധാകൃഷ്ണക്കുറുപ്പ്, ഷോളയൂര്‍ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, ഷോളയൂര്‍ എസ്.ഐ. മണികണ്ഠന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ.വി. അനീഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!