മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയിലെ നേര്‍ച്ചപ്പാറ ഭാഗത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക ദേശം ഒന്നര ഹെക്ടര്‍ സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നതായി വനംവകുപ്പ് അറിയിച്ചു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ അറിയിച്ചു.കണ്ടാല്‍ അറിയാവുന്നവ രുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേര്‍ച്ചപ്പാറ വനമേഖ ലയില്‍ കാട്ടുതീയുണ്ടായത്.വന്യമൃഗങ്ങള്‍ക്കും കാടിനും വന്‍നാശനഷ്ടങ്ങള്‍ സംഭവി ക്കും മുമ്പേ തീ കണ്ടെത്തുകയും പൂര്‍ണമായും കെടുത്താനും സാധിച്ചു.റെയ്ഞ്ച് ഫോറ സ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ ഫയര്‍ വാച്ചര്‍മാര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരുടെ ശ്രമഫലമായാണ് തീ അണച്ചത്.2018ലും 19ലും ഉണ്ടായ പ്രളയ സമയത്ത് ഈ പ്രദേശത്ത് മലയില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.ഇത്തരം ഭാഗങ്ങളില്‍ കാട്ടു തീയുണ്ടാകുന്നത് ഏറെ അപകടകരമാണെന്നും ഉരുള്‍ പൊട്ടല്‍ സാധ്യത ഏറെ വര്‍ധി പ്പിക്കുന്നതാണെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.