പാലക്കാട്: അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ സംരംഭക വിരുദ്ധ നടപടികള്‍ തിരു ത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിനു മുന്നില്‍ പ്രതിഷേധസമരം നടത്തി.ആരോപണ വിധേയയായ ആധാര്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കുക, അന്യായമായി ആധാര്‍ റദ്ദ് ചെയ്ത മെഷ്യനുകള്‍ പുനസ്ഥാപിക്കുക, ജില്ലാ ഓഫീസ് ജീവനക്കാരുടെ സംരംഭക വിരുദ്ധ സമീപനം അവസാനിപ്പിക്കുക, ജില്ലാ ഓ ഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും, സമയബന്ധിതവുമാക്കുക, അക്ഷയ സെന്റ റുകളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. എഐടിഇ ജില്ലാ പ്രസിഡണ്ട് കണ്ണദാസ് അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഡി.ജയന്‍, വൈസ് പ്രസിഡണ്ട് വി. ടി.ശോഭന,ജില്ലാ കമ്മിറ്റി അംഗം നജീബ്, അക്ഷയ സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കണ്‍വീനര്‍ വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി എ.ഐ.സീനത്ത് സ്വാഗവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബി നന്ദിയും പറഞ്ഞു.