മണ്ണാര്‍ക്കാട് : പൂരത്തോടനുബന്ധിച്ച് നടന്ന ആനച്ചമയ പ്രദര്‍ശനം കാഴ്ച്ചക്കാരുടെ മനംനിറച്ചു.പൂരപ്പറമ്പിലെ പ്രത്യേകം സ്റ്റാളിലാണ് ആനയൊരുക്കത്തിന് വേണ്ടതെല്ലാം നിരത്തി വെച്ചത്.മയില്‍പ്പീലിയില്‍ കോര്‍ത്ത ആലവട്ടവും മഞ്ഞിനെ അനുസ്മരിപ്പിക്കു ന്ന വെഞ്ചാമരവും അലങ്കരിച്ച കുടകളും ഗജവീരന് ചാര്‍ത്താനുള്ള നെറ്റിപ്പട്ടം കോല വുമെല്ലാം പ്രദര്‍ശനത്തിലെ അഴകുള്ള കാഴ്ചയായി.പൂരത്തിന് എഴുന്നെള്ളിക്കുന്ന ഒമ്പത് ആനകള്‍ക്കുള്ള ചമയങ്ങളാണ് ഉണ്ടായിരുന്നത്.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആനച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.പാരമ്പര്യത്തിലേ ക്കും പൈതൃകത്തിലേക്കുമുള്ള എത്തിനോട്ടമാണ് ഇത്തരം ആനച്ചമയ പ്രദര്‍ശങ്ങളെ ന്ന് അദ്ദേഹം പറഞ്ഞു.പഴമയുടെ ഓര്‍മ്മകളെ കോര്‍ത്തിണക്കുന്നതാണ് പൂരാഘോഷ ത്തിലെ വിവിധ ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും.ഇതിനെല്ലാം നേതൃ ത്വം നല്‍കുന്ന പൂരാഘോഷ കമ്മിറ്റി ഏറെ അഭിനന്ദനമര്‍ഹിക്കുന്നതായും എംഎല്‍എ പറഞ്ഞു.പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍,ട്രഷറര്‍ പി കെ മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.