മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്‍.സിയുടെ കീഴിലുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലനം ഫസ്റ്റ് കിക്കിന് തുടക്കമായി.ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധതരത്തിലുള്ള കഴിവുകള്‍ കണ്ടെത്താനും കലാകായിക രംഗങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വളരുന്ന ശാസ്ത്രസാങ്കേതിക വിദ്യകളുടെ പ്രയോജനം ഭിന്നശേഷിയുള്ളവര്‍ക്ക് പ്രാപ്യമാക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുന്തിപ്പുഴ ബര്‍ച്ചസ് ടെര്‍ഫില്‍ നടന്ന ഫസ്റ്റ് കിക്ക് പരിശീലന പരിപാടി മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ അഭിയാന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദാലി.പി അധ്യക്ഷത വഹിച്ചു.ബി.ആര്‍.സി സ്‌പെ ഷ്യലിസ്റ്റ് അധ്യാപികരായ കെ.കൃഷ്ണന്‍കുട്ടി, ഷിനു എന്നിവര്‍ നേതൃത്വം നല്‍കി. സ്‌പെ ഷ്യല്‍ എഡ്യൂക്കേറ്ററായ അബ്ദുല്‍ കരീം, ജി.എം.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ നാരാ യണന്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ആശ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മാരായ ഡെസി എം. ഡിജ്‌നു പ്രമോദ്, സ്വാതി.എം, അംനപര്‍വീന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ജഴ്‌സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!