അലനല്ലൂര്‍: അഭ്യസ്തവിദ്യരായ യുവതലമുറയെ മത്സര പരീക്ഷകളെ നേരിടാന്‍ പ്രാപ്ത രാക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയും അസ്റ്റൂട്ട് ഐ എഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് നാളെ രാവിലെ ഒമ്പത് മണിക്ക് അലനല്ലൂര്‍ ആയൂര്‍വേദ മീറ്റിംഗ് ഹാളില്‍ നട ക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്യും. സിവില്‍ സര് വ്വീസ് പരിക്ഷയ്ക്ക് എങ്ങിനെ തയ്യാറെടുക്കാം,ഒന്നുമില്ലായാ്മയില് നിന്നും എങ്ങനെ ഐഎഎസ് നേടാം,പ്ലസ്ടു,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ എപ്പോള്‍ പരിശീലനം ആരംഭിക്ക ണം,ജോലി ചെയ്യുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും ഒഴിവു സമയം കൃത്യമായി വിനിയോ ഗിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്കുന്നു .അസ്റ്റൂട്ട് ഐഎഎസ് അക്കാഡമിക് ഡയറക്ടര്‍ ഷാ സൈഫുദ്ദീന്, അഡ്മിനി സ്ട്രേറ്റീവ് ഡയറക്ടര്‍ ഷമീന സക്കീര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.രജിസ്ട്രേഷന് 62826 2 8435,7306470957.
