മണ്ണാര്‍ക്കാട്: ഒറ്റ തവണ പദ്ധതിയിലൂടെ രജിസ്ട്രേഷന് സമയത്ത് ആധാരത്തില്‍ ശരി യായി വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈ ടാക്കാന്‍ മാര്‍ച്ച് 31 വരെ അവസരം.ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ആധാരത്തില്‍ വിലകുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പദ്ധതിയിലൂടെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ അന്തിമ ഉത്തരവ് പ്രകാരം അടയ്ക്കേണ്ട കുറവ് മുദ്രയുടെ 30 ശതമാ നവും അടച്ചാല്‍ മതിയാകും. 10,000 രൂപ കുറവ് മുദ്രയും 2000 രൂപ ഫീസ് ഉള്‍പ്പെടെ 12000 രൂപ അടയ്ക്കേണ്ട ഒരു വ്യക്തിക്ക് ഒറ്റതവണ പദ്ധതിയിലൂടെ 3000 രൂപ മാത്രം അടച്ചാല്‍ മതിയാകും. കോമ്പൗണ്ടിംഗ് പദ്ധതികളില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന പദ്ധതി ആയതിനാല്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കുന്നതിന് മുമ്പ് കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമനടപടികളില്‍ നിന്നും ഒഴിവാക്കാവു ന്നതാണ്. ആധാരം അണ്ടര്‍വാലുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് അറി യാന്‍ പൊതുജനങ്ങള്‍ക്ക് രജിസ്ട്രേഷന് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaregistration.gov.in/pearlpublic ലും അടുത്തുള്ള സബ് രജിസ്റ്റര്‍ ഓഫീസുകളില്‍ ആധാരമോ, പകര്പ്പുമായോ എത്തി അണ്ടര്‍വാലുവേഷന്‍ നടപടികള്‍ ഇല്ലെന്ന് പരി ശോധിച്ചു ഉറപ്പാക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0491-2505201.
