തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിമുക്തി 2023 എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡി വൈ എസ് പി വി എ കൃഷ്ണദാസ് മുഖ്യാതിഥി യാ യിരുന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന മുരളി അധ്യക്ഷയായി. എക്‌ സൈസ് ഉദ്യോഗസ്ഥന്‍ പി എസ് സ്റ്റാലിന്‍ സ്റ്റീഫന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി പി സുബൈര്‍,വികസനകാര്യ ചെയര്‍മാന്‍ പി മന്‍സൂറലി,ഗ്രാമ പഞ്ചായത്തംഗങ്ങളായ എ കെവിനോദ്,പി രാധാകൃ ഷ്ണന്‍,എം സി രമണി,ബിന്ദു കൊങ്ങത്ത്,ഇ എം നവാസ് എന്നിവര്‍ സംസാരിച്ചു.പി രാധാ കൃഷ്ണന്‍,കെ ഹംസമാസ്റ്റര്‍,ജെ എച്ച് ഐ പ്രിയന്‍,ഹസീന വിവിധവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .സെമിനാറിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ ആകാശത്തേക്ക് ബലൂണുകള്‍ പറത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!