മണ്ണാര്‍ക്കാട്: കൊമേഴ്‌സ്യല്‍ ഉപയോഗത്തിനുള്ള പാചക വാതക വില സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധി ച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) മണ്ണാര്‍ ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും നടത്തി.ജില്ലാ പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സം സ്ഥാന കമ്മറ്റിയുടെ അഹ്വാന പ്രകാരം നടത്തിയ പരിപാടിയില്‍ കെ.എച്ച്.ആര്‍.എ യൂണിറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ എന്‍.ആര്‍ ചിന്‍മയാനന്ദന്‍, ഇ.എ നാസര്‍, യൂണിറ്റ് നേതാക്കളായ ജയന്‍ ജ്യോതി, കതിര്‍വേല്‍, ശ്രീധരന്‍, റസാക്ക്, മിന്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.