മണ്ണാര്‍ക്കാട്: വീട്ടുവളപ്പിലെ കിണറിലേക്ക് അബദ്ധത്തില്‍ വീണ വയോധികനെ ഫയര്‍ ഫോഴ്‌സെത്തി പുറത്തെടുത്തു.കുമരംപുത്തൂര്‍ ചക്കരകുളമ്പില്‍ മങ്കടകുഴിയില്‍ മൂസ (70) ആണ് കിണറില്‍ അകപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.കോണ്‍ക്രീറ്റ് വീടിന്റെ സണ്‍ഷൈഡിലുള്ള ഓട് കഴുകുന്നതിനിടെയാണ് മൂസ കിണറിലേക്ക് പതിച്ചത്.ഉടന്‍ മകന്‍ മുഹമ്മദാലിയും പൗത്രന്‍ ഫായിസ്, നാട്ടുകാര നായ ഗോവിന്ദന്‍ എന്നിവര്‍ കിണറിലേക്കിറങ്ങി.മൂസയെ റിങ്ങിലേക്ക് കയറ്റി നിര്‍ത്തി. പിന്നീട് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ഫയര്‍ഫേഴ്‌സ് രക്ഷാവല ഉപയോഗിച്ച് കിണറില്‍ നിന്നും നാല് പേരെയും പുറത്തടുക്കുകയായിരുന്നു.മൂസയ്ക്ക് കാര്യമായ പരിക്കുകളില്ലെന്ന് അറിയുന്നു.വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികി ത്സ തേടി.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തിദേവന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ വിജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കാര്‍ ത്തികേയന്‍,സുജിത്ത്,ടിജോ തോമസ്,രാഹുല്‍,ശ്രീജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തന ത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!