മണ്ണാര്‍ക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന് പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിലെ പ്രാദേ ശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതിയും ഇന്‍ഷൂറന്‍സ് പരിര ക്ഷയുമൊരുക്കി.മണ്ണാര്‍ക്കാട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ വട്ടമ്പലം മദര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ആരോഗ്യ സുരക്ഷ പദ്ധതി നടപ്പി ലാക്കുന്നത്.ആരോഗ്യ സുരക്ഷാ കാര്‍ഡിലൂടെ അംഗത്തിനും കുടുംബത്തിനും ചികി ത്സ ആനുകൂല്ല്യം ലഭിക്കും.

ഇന്‍ഷൂറന്‍സ് പരിരക്ഷയിലൂടെ അപകട മരണത്തിനും അംഗ വൈകല്ല്യത്തിനും ചികി ത്സയ്ക്കുമുള്ള സഹായം തികച്ചും സൗജന്യമായാണ് ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ക്കായി ജില്ലാ തലത്തില്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് കെ ജെ യു ജില്ലാ പ്രസിഡന്റ് സി എം സബീറലി പറഞ്ഞു.

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സുരക്ഷാ കാര്‍ഡ് വിത രണം എന്‍ ഷംസുദ്ദീന് എംഎല്‍എ നിര്‍വ്വഹിച്ചു.സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധ തിയുടെ പ്രഖ്യാപനം കെടിഡിസി ചെയര്മാന് പി കെ ശശി നിര്‍വ്വഹിച്ചു.

സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തി.

കെജെയു അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും അട്ടപ്പാടി യൂണിറ്റ് അംഗത്തിനുള്ള സഹായധന വിതരണവും നടന്നു.ക്ഷീര വികസന വകുപ്പിന്റെ മാധ്യമ പുരസ്കാരം നേടിയ മാതൃഭൂമി ലേഖകന്‍ എം മുജീബ് റഹ്മാനെ പൊന്നാടയണിയിച്ച് ആദരിച്ചു.

കെ ജെ യു ജില്ലാ പ്രസിഡന്റ് സി എം സബീറലി അധ്യക്ഷനായി.ഐജെയു ദേശീയ സമിതി അംഗം ബെന്നി വര്‍ഗീസ്,കെജെയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോബ് ജോണ്‍,മദര്‍ കെയര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ റിന്റോ തോമസ്,കെ ജെ യു ഭാര വാഹികളായ സുബ്രഹ്മണ്യന് കാഞ്ഞിരപ്പുഴ,സി അനില്‍കുമാര്‍,നൗഷാദ് ,രാജേഷ്,ഇഎം അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ സ്വാഗ തവും മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറി രാജേഷ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
