മണ്ണാര്‍ക്കാട്: വയോധികനെ കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അരകുര്‍ശ്ശി ഐശ്വര്യയില്‍ പൂന്തിയില്‍ മാധവന് നായര്‍ (86) ആണ് മരിച്ചത്.വടക്കുമണ്ണത്ത് വിജയ് ജ്യോതി ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ പി കെ രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ വിജിത്ത്,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരാ യ സുരേഷ്,മഹേഷ്,സുഭാഷ്,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃത ദേഹം പുറത്തെടുത്തത്.മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീക രിച്ചു.പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അരകുര്‍ശ്ശി അമ്പലത്തിന് സമീപം കട നടത്തിയിരുന്നയാളാണ് മാധവന് നായര്‍.