അലനല്ലൂര്‍: മുണ്ടക്കുന്ന് മണ്ഡപക്കുന്ന് പ്രദേശത്ത് നാട്ടുകാര്‍ പുലിയെ കണ്ടതായി അറി യിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി പരിശോധന നടത്തി.ഇന്ന് ഉച്ചയോ ടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സുനി ല്‍കുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജഗദീഷ്,ഫോറസ്റ്റ് വാച്ചര്‍ പി അബ്ദു,ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. കാല്‍പ്പാടുക ള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകര്‍ അറിയിച്ചു.ഇന്നലെ രാത്രി 11.20 ഓടെ മണ്ഡപക്കുന്ന് ഇറക്കത്തില്‍ വെച്ച് ബൈക്ക് യാത്രികരാണ് പുലിയെ കണ്ടതായി അറിയിച്ചത്.രാത്രി ഒമ്പത് മണിക്ക് ആന ക്കൗത്ത് ഭാഗത്തും പുലിയെ കണ്ടെന്നാണ് പറയുന്നത്.പ്രദേശത്ത് ഭീതിയുയര്‍ന്നതോടെ സിപിഎം ബ്രാഞ്ച് പ്രവര്‍ത്തകര്‍ വനംവകുപ്പിന് പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടി സ്ഥാനത്തിലാണ് വനപാലകരെത്തിയത്.ബ്രാഞ്ച് സെക്രട്ടറി യൂനസ്,സി സജീര്‍,ജഷീര്‍, കെ ഭാസ്‌കരന്‍,പി സജീഷ് എന്നിവര്‍ പരിശോധനക്കെത്തിയ വനപാലകരോട് കാര്യങ്ങ ള്‍ വിശദീകരിച്ച് നല്‍കി.
